മുഖസൗന്ദര്യം ശ്രദ്ധിക്കുന്ന എല്ലാവരും കൂടെ ശ്രദ്ധിക്കുന്ന ഒന്നുകൂടിയുണ്ട്. ചുണ്ടുകളുടെ സൗന്ദര്യം. ചുണ്ടുകൾ മനോഹരമാക്കാൻ ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. ചുവന്ന അദരങ്ങളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. അത് സ്ത്രീകൾക്ക് ആണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും നല്ല സൗന്ദര്യം തുളുമ്പുന്ന ചുണ്ടുകളും അതരങ്ങളും ആകർഷണം തന്നെയാണ്. പലപ്പോഴും ചുണ്ടുകൾ ചുവപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള സൗന്ദര്യം വർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് നല്ലതല്ലാ.
ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് എളുപ്പവഴികളിലൂടെ ചുണ്ടുകളുടെ സൗന്ദര്യം നല്ല നാടൻ രീതിയിൽ തന്നെ സംരക്ഷിക്കാം. ആരും കൊതിക്കുന്ന ചുവന്ന ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. ആഴ്ചയിൽ ഒരിക്കൽ നാച്ചുറൽ ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് വളരെ നല്ലതാണ്. ഇതുവഴി തൊലിയുടെ അകത്ത് ഉള്ള മൃതകോശങ്ങൾ ഇല്ലാതാവുകയും ചുണ്ടുകൾ മിനുസമുള്ളത് ആവുകയും ചെയ്യുന്നു. ഏതാനും കുറച്ച് ഒലിവെണ്ണയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇതുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യാവുന്നതാണ്.
കറുത്ത പാടുകളും മറുകുകളും നീക്കാൻ വളരെ ഉത്തമമാണ് നാരങ്ങാ. നാരങ്ങയിലെ ഘടകങ്ങൾ കറുത്ത ചുണ്ടുകൾ മാറ്റി തിളക്കം ഉള്ളതാക്കാൻ സഹായിക്കുന്നു. ദിവസവും കിടക്കുന്നതിനു മുൻപ് നാരങ്ങാനീര് ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. മാസങ്ങൾക്കുള്ളിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കാൻ ഇത് സഹായിക്കുന്നു. അതുമാത്രമല്ല ഒരു കഷണം നാരങ്ങ എടുത്തശേഷം അതിനുമുകളിൽ പഞ്ചസാര ചുണ്ടിൽ സ്ക്രബ് ചെയ്യാവുന്നതാണ്. ഇതും പെട്ടെന്ന് തന്നെ ഫലം ചെയ്യുന്നവയാണ്.
ചുവന്ന തുടുത്ത അധരങ്ങൾ ലഭിക്കാനായി മറ്റൊരു ഉത്തമ പരിഹാരമാർഗമാണ് ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ബ്ലീച്ചിങ് ഘടകങ്ങൾ ചുണ്ടിലെ കറുത്ത നിറമില്ലാതെ ആക്കുന്നു. ഇത് ചുണ്ടിനു പുരട്ടുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കേരറ്റ് ജ്യുസും ബീറ്റ്റൂട്ട് ജ്യൂസും മിസ്സ് ചെയ്ത ഈ രീതിയിൽ ചെയ്യുന്നതും ചുണ്ടുകൾക്ക് ചുവപ്പ് നിറം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.