നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് സവാള. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സവാളയെ കുറിച്ചാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് സവാള. ഭക്ഷണത്തിൽ ചേർക്കാൻ ആണ് കൂടുതൽ സവാള ഉപയോഗിക്കുന്നത്. സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നാണ്. വെജിറ്റേറിയൻ ഭക്ഷണമായാലും നോൺ വെജ്ജ് ഭക്ഷണമായാലും സവാള ഏറെ പ്രിയപ്പെട്ട ഒന്നാണ്.
വലിയ ഉള്ളി എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. 7000 വർഷങ്ങൾക്കു മുൻപ് തന്നെ ഇത് ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സവാളയുടെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളെ കുറിച്ചുമാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് സവാള.
സൾഫർ കോർസറ്റ് സാന്നിധ്യമാണ് സവാളയ്ക്ക് ഔഷധഗുണങ്ങൾ നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തമാണ്.
ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്ലെറ്റ് ലേറ്റ് അടിയുന്നത് തടയാനും സവാള വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതുവഴി സവാള ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.