ഒരു വ്യത്യസ്തമായ റിസ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇത്. ഉണക്കമീൻ എടുക്കുക. ഏത് ഉണക്കമീൻ ആയാലും മതി. പിന്നീട് നന്നായി കഴുകിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് കട്ട് ചെയ്ത് ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
വെള്ളം ചേർക്കാതെ ഇതു രണ്ടുമൂന്നു പ്രാവശ്യം കറക്കിയെടുക്കുക. ഒരു പ്രാവശ്യം കറക്കിയൽ മതി നല്ല പൊടി പൊടിയായി കിട്ടുന്നതാണ്. പിന്നീട് 3 സവാള രണ്ട് പച്ചമുളക് കൂടി ചോപ്പ് ചെയ്തെടുക്കുക. പിന്നീട് ഒരു പാൻ വയ്ക്കുക പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
ഓയിൽ ചൂടായശേഷം സവാള പച്ചമുളക് അതുപോലെ തന്നെ മീനും ഇതിലേക്ക് ഇട്ടുകൊടുത്തു കുറച്ച് ഉപ്പും കൂടി ചേർത്ത് നല്ല രീതിയിൽ തന്നെ ഫ്രൈ ചെയ്തെടുക്കുക. ഇത് നിറം മാറി വരുന്നത് വരെ നന്നായി വഴറ്റിയെടുക്കുക. പിന്നീട് അവസാനം രണ്ടു മൂന്നു പിടി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഇത് മിക്സിയിൽ അടിക്കുന്ന സമയത്ത് ചേർക്കരുത്. ഇത് നല്ലപോലെ കരിഞ്ഞു കിട്ടുന്നതാണ്.
പിന്നീട് ഇതിലേക്ക് മൂന്ന് പിടി തേങ്ങ കൂടി ചേർത്ത് കൊടുക്കുക. പിന്നീട് തീ ഓഫ് ആക്കിയ ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കാം. പിന്നീട് എല്ലാം കൂടി നല്ല രീതിയിൽ മിസ് ചെയ്തു എടുക്കുക. ഇനി ഉണക്കമീൻ വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്ക്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.