എല്ലാവരും ഭയക്കുന്ന ഒരു അപകടകരമായ അവസ്ഥയാണ് ക്യാൻസർ. വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാൻസർ മൂലം ഉണ്ടാക്കുന്നുണ്ട്. വയറിനകത്ത് ബാധിക്കുന്ന ക്യാൻസറുകളിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി കാണുന്നത് മലാശയത്തെയും അതുപോലെതന്നെ വൻകുടലിനെ ബാധിക്കുന്ന ക്യാൻസറുകളാണ്. മുൻകാലങ്ങളിൽ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് വൻകുടൽ കാൻസർ അനുഭവിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
മാത്രമല്ല പ്രായം കുറഞ്ഞ ആളുകളിലും ഇത്തരത്തിലുള്ള കോളറേറ്റൽ കാൻസർ കണ്ടു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. എന്തുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. അതുപോലെതന്നെ ഇതിന്റെ പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമാണ്. വരാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും. ചികിത്സാരീതികൾ വളരെ ചുരുക്കി ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. മറ്റ് പലതരത്തിലുള്ള ക്യാൻസറുകളെ പോലെ തന്നെ കോളററ്റൽ കാൻസറിനും ജനിതകമായി പല കാരണങ്ങളുമുണ്ട്.
എന്നാൽ ഇത് കൂടാതെ മറ്റു പല കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആകാം. ആഹാരരീതിയും അതുപോലെതന്നെ ജീവിതശൈലിയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിത അളവിൽ മാംസ ആഹാരം കഴിക്കുന്നത്. ഉയർന്ന കാലറിയുള്ള ഫൈബർ കണ്ടന്റ് കുറഞ്ഞ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത്. അതുപോലെതന്നെ സ്മോക്കട് ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത്. അമിതവണ്ണം മദ്യപാനം പുകവലി വ്യായാമമില്ലായ്മ.
എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾ കൂടാൻ കാരണമാകാറുണ്ട്. വൻകുടലിൽ ഇടതുഭാഗത്താണ് വലതു ഭാഗത്തേക്കാൾ കൂടുതലായി ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലായി കാണുന്നത്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കുടൽ പൂർണമായി ചുരുങ്ങുകയും ബ്ലോക്ക് ആവുകയും സ്തംഭനം ഉണ്ടാവുകയും വയർ വീർക്കുക ചർദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.