നമ്മുടെ വീട്ടിൽ എല്ലായിപ്പോഴും കാണുന്ന ഒന്നാണ് ഉലുവ. അടുക്കളയിൽ ഉലുവ ഇല്ലാതിരിക്കില്ല എന്ന് വേണം പറയാൻ. ഉലുവയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഉലുവയുടെ ദോഷവശങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറുമൊരു രുചിക്ക് മാത്രം ഉപയോഗിക്കുന്നത് മാത്രമല്ല.
മറ്റു പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണ് ഇത്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും എല്ലാം നാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഇത് ഉണങ്ങിയതും ഇതിന്റെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിന് ചെറിയ രീതിയിൽ കൈപ്പ് ഉണ്ട് എങ്കിലും ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളവയാണ്.
ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങളും നല്ല മരുന്ന് ആണ്. തടി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഇത്. സൗന്ദര്യത്തിന് മുടിക്കും എല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് ഇത്. ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കുന്നു.
ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കൂടാതെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് അമിതമായി ബ്ലീഡിങ് കാരണമാകാം. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുകൊണ്ട് ഹോർമോൺ കാരണം കാൻസർ ഉണ്ടാകാൻ ഉള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.