ഒരു മീൻ കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് തയ്യാറാക്കാൻ. രണ്ട് മീൻ അയല എടുത്തിട്ടുണ്ട്. കണമ്പ് വറ്റ എന്നിവയും ഇതുപോലെ വയ്ക്കാവുന്നതാണ്. ഇതിലേക്ക് ചെറിയ കഷണം ഇഞ്ചി, ഒരു പച്ചമുളക്, കുറച്ചു കറിവേപ്പില, 15 ഉള്ളി, അഞ്ച് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്. പിന്നെ മൂന്ന് പീസ് കുടംപുളി കഴുകി വൃത്തിയാക്കി എടുത്തത്. ഒരു വലിയ നാരങ്ങാ വലുപ്പത്തിൽ വാളൻ പുളി എടുക്കുക.
ഇതുകൂടി വെള്ളത്തിൽ മിസ് ചെയ്തെടുക്കുക. ടേബിൾ സ്പൂൺ തേങ്ങ മാത്രം അരച്ചെടുക്കുക. ഒരു ചട്ടി ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഉള്ളി ചേർത്ത് കൊടുക്കുക. ചില ആളുകൾക്ക് മീൻ കരിയിലേക്ക് നിർബന്ധം ആയിരിക്കും വെളുത്തുള്ളി. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വെളുത്തുള്ളി ചേർക്കാവുന്നതാണ്. അതുപോലെതന്നെ ഇഞ്ചി എടുത്തു വച്ചിരിക്കുന്ന പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.
ഉള്ളിയുടെ നിറം മാറി വരുന്നത് വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കിയെടുക്കുക. ഇത് തേങ്ങ ചേർക്കാതെയും ഉണ്ടാക്കാൻ കഴിയുന്ന മീൻ കറിയാണ്. ഇതിലേക്ക് പിന്നീട് പൊടി ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ഒന്നെക്കാൽ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. മുളകുപൊടി മല്ലിപ്പൊടി എന്നിവ പാഗമായി വരുമ്പോൾ ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കാം.
ഇത് നന്നായി പാഗമായി വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി എടുക്കുക. അരപ്പ് തിളച്ചു വരുമ്പോൾ കുടംപുളി വെള്ളത്തിലിട്ടത് വള്ളത്തോടുകൂടി ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യാനുസരിച്ചു ചൂടുവെള്ളം ചേർത്ത് കൊടുക്കുക ഇത് അടച്ചുവെച്ച് തിളപ്പിക്കുക. ഇത് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കാം. പിന്നീട് ഇത് അടച്ചുവച്ച് 7 മിനിറ്റ് വേവിച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.