വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് എന്തെങ്കിലും സ്നാക്സ് ചായക്ക് തയ്യാറാക്കിക്കൂടെ. വളരെ നല്ല ശുദ്ധമായ നുറുക്ക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. മഴക്കാലത്ത് നല്ല ചൂട് കട്ടൻ ചായയും കൂടെ മുറുക്ക് കഴിക്കാൻ കഴിയുന്നതാണ്.
അരി പൊടി ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. 2 കപ്പ് അരിപ്പൊടി എടുക്കുക ഒരു കപ്പ് കടലമാവ് 30 ഗ്രാം ബട്ടർ മുക്കാൽ ടേബിൾ സ്പൂൺ ജീരകം മുകാൽ ടേബിൾ സ്പൂൺ എള്ള് മുക്കാൽ ടേബിൾ സ്പൂൺ അയമോദകം എന്നിവയാണ് ആവശ്യം. വലിയ പാത്രം എടുക്കുക ഇതിലേക്ക് അരിപ്പൊടി. കടലമാവ് ജീരകം എള്ള് എന്നിവ ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
മിക്സ് ചെയ്ത ശേഷം. പിന്നീട് ബട്ടർ ചേർത്ത് കുഴച്ചെടുക്കുക. ഇങ്ങനെ നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. ആവശ്യാ നുസരണം ചേർത്ത് എടുക്കുക. ഇത് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. പിന്നീട് ഇടിയപ്പം അചിലേക്ക് സ്റ്റാർ ചിഹ്നം ഇട്ട ശേഷം ഇതിലേക്ക് മാവ്.
ഇട്ടുകൊടുത്ത് മുറുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനിടയിൽ തന്നെ അടുപ്പിൽ എണ്ണ ചൂടാക്കാൻ വച്ചോളൂ. മുറുക്ക് രൂപത്തിൽ തയ്യാറാക്കിയ ശേഷം എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അതുപോലെ തന്നെ ഡയറക്റ്റ് എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻസാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.