വെരിക്കോസ് വെയിൻ നിരവധിപേരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ജോലികളും എല്ലാം തന്നെ വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലുകളിലെ ഞരമ്പ് ചുരുങ്ങുക കാലിലെ ഞരമ്പ് തടിക്കുക എന്നിങ്ങനെ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്.
ഭൂരിഭാഗം സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന പ്രശ്നമാണ് ഇത്. പ്രത്യേകിച്ച് കൂടുതൽ സമയം നിൽക്കുന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. അധ്യാപകരിലും അതുപോലെതന്നെ ട്രാഫിക് പോലീസ് സർജൻ സെയിൽസ്മാൻ എന്നിവരിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്.
കാലിലെ അശുദ രക്തം ഹാർട്ടിലേക്ക് കൊണ്ടുപോകുന്ന വാൽവുകളിൽ ഡാമേജ് വരികയും ഇതു മൂലം താഴെ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് കാരണം. ഇതുപോലെ ആ ഭാഗത്തെ തൊലികൾക്ക് മാറ്റം വരികയും കാലുകളിൽ കടച്ചിൽ വേദന അനുഭവപ്പെടുകയും നിലനിറം പോലെ കാണുകയും ചെയ്യുന്നു. തുടക്കത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ.
ജീവിതശൈലി മാറ്റങ്ങൾ കൊണ്ടും സ്റ്റോക്കിൻസ് ഉപയോഗിച്ചും ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും പലരും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ കൂടിവരുന്ന അവസ്ഥയും കാണാറുണ്ട്. പിന്നീട് അൾസർ ആവുകയും ബ്ലീഡിങ് വരികയും ചെയ്യുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.