കടം വാങ്ങിയ 50 രൂപ കൊണ്ട് ലോട്ടറി എടുക്കുകയും എന്നാൽ അതിൽ ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു . കെട്ടിട നിർമ്മാണ തൊഴിലാളിയായ ദിവാകരൻ തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചന്ദ്രന്റെ കയ്യിൽ നിന്ന് 50 രൂപ കടം വാങ്ങിയാണ് ലോട്ടറി എടുത്തത്. അതിൽ ഒരു കോടിയാണ് ഇവർക്ക് സമ്മാനമായി കിട്ടിയത്.
അതി സന്തോഷമായ അവസ്ഥയാണ് ഇപ്പോൾ ആ കുടുംബത്തിന്. കോഴിക്കോട് വെള്ളിക്കുളങ്ങരയിലെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഇദ്ദേഹം. ആദ്യമായല്ല ദിവാകറിനെ തേടി ഭാഗ്യം വന്നെത്തുന്നത്. രണ്ടാഴ്ച മുമ്പ് വടകരയിൽ നിന്ന് ഇദ്ദേഹം ടിക്കറ്റ് എടുക്കുകയുണ്ടായി. അതിൽ ഇദ്ദേഹത്തിന് 5000 രൂപ വീതം സമ്മാനം ലഭിച്ചിരുന്നു.
അതിൽ 1000 രൂപയ്ക്ക് വീണ്ടും ഇദ്ദേഹം ടിക്കറ്റ് എടുക്കുകയും ചെയ്തു അതിൽ വീണ്ടും ഇദ്ദേഹത്തിന് ഒരു ആയിരം രൂപ കൂടിയും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇതോടെ ഇയാളെ സുഹൃത്തുക്കൾ കളിയാക്കാൻ തുടങ്ങി നിന്റെ കൂടെ ഭാഗ്യം ഒപ്പമുണ്ടെന്നും പറഞ്ഞു കൊണ്ട്. ഞായറാഴ്ച നറുക്കെടുപ്പ് നടക്കുന്ന ഗിഫ്റ്റ് ഗിഫ്റ്റ് ടിക്കറ്റ് ആണ് ദിവാകരൻ എടുത്തത്.
ആ ടിക്കറ്റിലും സമ്മാനം അടിച്ചതോടെ ദിവാകരൻ തനിക്ക് ഭാഗ്യം ഉണ്ടെന്ന് ഉറപ്പായും വിശ്വസിച്ചു. ദിവാകരനെ ഒരു കോടിയാണ് ഭാഗ്യമായി കവിഞ്ഞത്. സമ്മാനത്തുക കൊണ്ട് തന്റെ കടങ്ങളെല്ലാം വീട്ടണം എന്ന് ഇയാൾ ആഗ്രഹിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.