ഞായറാഴ്ച നടന്ന വിഎൽസി ഫെമിന മിസ് ഇന്ത്യൻ ഗ്രാൻഡ്ഫിനാലെയിൽ വിജയ കിരീടം ചൂടി കർണാടകയിൽ നിന്നുള്ള 21 കാരിയായ സിനി ഷട്ടി. രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയായി സിനി ഷട്ടിയെ പ്രഖ്യാപിച്ചു. 2021 ഗ്രാൻഡ്ഫിനാലയിൽ മിസ് ഇന്ത്യ കിരീടം വഹിച്ച മാനസ വരാണസി ആണ് സിനിയെ കിരീടം അണിയിച്ചത്.
ആദ്യം റണ്ണപ്പ് ആയത് രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഗാവതാണ്. ഉത്തർപ്രദേശ സ്വദേശിയായ ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണപ്പ് ആയി. 71 മത്തെ ലോക സുന്ദരി മത്സരത്തിലാണ് സിനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചാർട്ട് ഫിനാൻഷൻ അനലിസ്റ്റ് വിദ്യാർഥിയാണ് 21 കാരിയായ സീനി.
കർണാടക സ്വദേശിയായ സിനി ജയിച്ചു വളർന്നത് മുംബൈയിലാണ്.നാലാം ക്ലാസ് മുതൽ നൃത്തം പഠിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഒരു നിർത്തകി കൂടിയുമാണ്. നേഹ ധൂപിയ, മലെക് അറോറ തുടങ്ങിയ നിരവധി താരങ്ങൾ ആയിരുന്നു ജൂറിയഅംഗങ്ങൾ.
ക്രിക്കറ്റ് താരമായ മിതാലി രാജും പാനലിൽ ഉണ്ടായിരുന്നു. ഡിസൈനർമാരായ രാഹുൽഗന്ന,രോഹിത് ഗാന്ധി നിരവധി പേരും ജൂറിയയുടെ ഭാഗമാണ്. 2022 മിസ്സ് ഇന്ത്യ ഗ്രാൻഡ്ഫിനാലെ ജൂലൈ മാസം 17 ന് കളി ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രശസ്ത സംഗീതകനും മോഡലുമായ മനീഷ് പോളാണ് അവതാരകൻ.