ഒരുവിധം എല്ലാവർക്കും പരിചയമുള്ള ഒന്നാണ് പുതിനയില. നിരവധി ആരോഗ്യ ഗുണങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്. ഈ അടുത്തകാലത്താണ് പുതിന ഇത്രയധികം എല്ലാവർക്കും സുപരിചിതമായി മാറിയത്. ആഹാരത്തിന് ഔഷധത്തിന് ഉപയോഗിക്കുന്ന ചെറിയ സസ്യമാണ് ഇത്. ഇതിന്റെ ഇലകളിൽ പച്ചക്കർ പൂരത്തിന്റെ അംശം അടങ്ങിയിട്ടുള്ളത് കൊണ്ട് തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കാം.
മെൻതോൾ അഥവാ മിന്റ് എന്ന് അറിയപ്പെടുന്ന പുതീന മണ്ണിൽ പടർന്നു വളരുന്ന ചെടിയാണ്. ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കുകയാണ് എങ്കിൽ. ചായ ഉണ്ടാക്കാനും ജ്യുസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറക്കാവുന്ന ഒന്നാണ് ഇത്.
ഇത് നമ്മുടെ വീട്ടിലുണ്ടെങ്കിൽ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും ഇതിന്റെ ശുദ്ധമായ ഇലകൾ ലഭിക്കുന്നതാണ്. പുതിന കഴിക്കുമ്പോൾ ചെറിയ മധുരവും ശേഷം തണുപ്പുമാണ് അനുഭവപ്പെടുക. ഇതിന്റെ ഇലയിൽ അടങ്ങിയ മെന്തോൾ ആണ് ഇതിന് കാരണം. മണവും രുചിയും ദഹന ശക്തിയും ലഭിക്കുന്ന ഔഷധസസ്യം കൂടിയാണ് ഇത്.
ഗ്യാസ് വയറു സ്തംഭിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല ചേർത്താൽ മതി. വേദന കുറയ്ക്കാൻ പ്രത്യേക കഴിവുള്ള ചെടിയാണ് പുതിന. കാൽസ്യം ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്ക് ഏറെ മികച്ച ചെടിയാണ് പുതിന. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.