പറന്നുയർന്ന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി… യോഗി ആദിത്യ നാഥ്‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

വൻ അപകടമാണ് കഴിഞ്ഞദിവസം ഒഴിഞ്ഞു മാറിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ ആണ് പറന്നുയർന്ന ഉടനെ തന്നെ എമർജൻസി ലാൻഡ് ചെയ്തത്. അപകടം ഒഴിവായത് തലനാരിഴയ്ക്ക് എന്ന് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ പക്ഷികൾ വന്നിടിച്ച് അതിനെത്തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കേണ്ടി വന്നത്.

വാരണാസിയിൽ ആണ് സംഭവം ഉണ്ടായത്. വാരണാസിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെയും വികസന പ്രവർത്തനങ്ങളെയും വിലയിരുത്താൻ വേണ്ടിയായിരുന്നു മുഖ്യമന്ത്രി അവിടെ എത്തിയത്. പിന്നീട് വിശദമായ വിലയിരുത്തലിനു ശേഷം തിരിച്ച് ലക്നൗ ലേക്ക് പുറപ്പെടുന്നതിന് ഇടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻതന്നെ പക്ഷി വന്നിടിക്കുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രി സെർക്യൂട്ട് ഹൗസിൽ തിരിച്ചെത്തുകയും മറ്റു സുരക്ഷാ പ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലാക്കിയ ശേഷം സർക്കാർ വിമാനത്തിൽ ലക്നൗ ലേക്ക് തിരിക്കും എന്നാണ് വിവരങ്ങൾ. ശനിയാഴ്ചയാണ് മുഖ്യമന്ത്രി വാരണാസിയിൽ സന്ദർശിച്ചത്. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തി.

ഒരു ദിവസം വാരണാസിയിൽ തങ്ങിയശേഷം രാവിലെ തിരികെ ലക്നൗ ലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ അതിനിടയിലാണ് അപ്രതീക്ഷിതമായ അപകടം നടന്നത്. ലക്നോവിൽ എത്തിയ മുഖ്യമന്ത്രി സ്വാമിത്ത പദ്ധതിയുമായി ബന്ധപ്പെട്ട 11 ലക്ഷം കുടുംബങ്ങൾക്ക് ഓൺലൈൻ ഗ്രാമീണ റസിഡൻഷ്യൽ രേഖകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *