എല്ലാവർക്കും ബ്രേക്ഫാസ്റ്റിന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ദോശ അല്ലെങ്കിൽ ഇഡ്ഡലി. നല്ല ഹെൽത്തി ആയ ഭക്ഷണം കൂടിയാണ് ഇത്. ഇന്ന് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ വീട്ടിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ക്രിസ്പ്പി ആയ ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. രുചികരമായ ഒന്നാണ് ഇത്. വീട്ടിൽ രാത്രി ചോറ് ബാക്കി വരുന്നുണ്ട് എങ്കിൽ പിറ്റേദിവസം വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ കഴിയുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തയ്യാറാക്കാനായി ആദ്യം ആവശ്യമുള്ളത് ഒരു കപ്പ് ചോറ് ആണ്. ഇത് ഒരു മിക്സിയുടെ ജാറ ലേക്ക് എടുക്കുക.
പിന്നീട് ഇതിലേക്ക് അര കപ്പ് ഗോതമ്പു പൊടി ചേർക്കുക. കൂടെ അരക്കപ്പ് അരിപ്പൊടി കൂടി ചേർക്കുക. പിന്നീട് അര കപ്പ് കട്ടത്തൈര് ചേർക്കുക. തൈര് പുള്ളി അനുസരിച്ച് തൈര് അളവ് കുറയ്ക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് അഞ്ചു മിനിറ്റ് ഇത് മാറ്റി വയ്ക്കാം. കൂടുതൽ സമയം വെക്കേണ്ട. ദോശ ചുട്ട് എടുക്കാവുന്നതാണ്. ദോശ ഇതാകുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ദോശ ഒഴിക്കുന്നതിനുമുമ്പ് പാൻ പാകത്തിന് ചൂട് ആയിരിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.