നമ്മുടെ ഇന്നത്തെ സമൂഹം ഏറ്റവുമധികം പേടിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. കുറെ രോഗങ്ങൾ നമുക്ക് ചുറ്റും ഉണ്ടെങ്കിലും ഈ ഒരു രോഗത്തെ നമുക്ക് എന്നും പേര് തന്നെയാണ്. പണ്ടുകാലത്ത് പ്രായമായവരിലും മറ്റു ദുശീലങ്ങൾ ഉള്ളവരിലും മാത്രം കണ്ടിരുന്ന ഈ ക്യാൻസർ ഇന്ന് ഒരു ദുശ്ശീലം പോലുമില്ലാത്ത കൊച്ചു കുട്ടികളിൽ വരെ കാണാവുന്നതാണ്. അതുതന്നെയാണ് ഈ രോഗം നമ്മെ ഇത്രയധികം ഭീതിപ്പെടുത്തുന്നത്.
ഈ ക്യാൻസർ ശരീരത്തിന്റെ ഏത് കോശങ്ങളിലും ബാധിക്കാവുന്നതാണ്. ശരീരത്തിലെ കോശങ്ങൾ അമിതമായി പെറ്റുപെരുക്കുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. അത്തരത്തിൽ പലതരത്തിലുള്ള ക്യാൻസറുകളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. ആമാശയാ ക്യാൻസർ വൻകുടലിലെ ക്യാൻസർ ബ്ലഡ് ക്യാൻസർ കാൻസർ എന്നിങ്ങനെ ഒട്ടനവധി തന്നെയുണ്ട് ഇവ. ഇത്തരത്തിലുള്ള ഓരോ ക്യാൻസറുകൾക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്.
ശരീരത്തിൽ ഉണ്ടാകുക. ലക്ഷണങ്ങളെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണെങ്കിൽ ആ ക്യാൻസറിനെ വളരെ എളുപ്പം തോൽപ്പിക്കാവുന്നതാണ്. അല്ലാത്തപക്ഷമാണ് മരണം എന്ന അവസ്ഥ ഉണ്ടാവുന്നത്. അത്തരത്തിൽ ഇന്ന് ഏറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു ക്യാൻസറാണ് ശ്വാസകോശ സംബന്ധമായിട്ടുളള ക്യാൻസർ. ഒട്ടനവധി ആളുകളാണ് ഇതിന്റെ പിടിയിൽ ആയിട്ടുള്ളത്.
മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ ഈ ക്യാൻസറിനും പലതരത്തിലുള്ള കാരണങ്ങൾ ആണ് ഉള്ളത്. അമിതമായി പൊടിപടലങ്ങൾ ശ്വസിക്കുന്നത് വഴിയും മലിനമാക്കപ്പെട്ട പുക അടങ്ങിയിട്ടുള്ള ജോലികളിൽ ഏർപ്പെടുന്നത് വഴിയും മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ദുശ്ശീലങ്ങൾ വഴിയും എല്ലാം ഈ ക്യാൻസർ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.