സിങ്ക് കുറഞ്ഞാൽ ശരീരം ഈ ലക്ഷണം കാണിക്കും..!! ഇത് അറിയാതെ പോകല്ലേ…| Zinc deficiency malayalam

ശരീര ആരോഗ്യത്തിന് കൃത്യമായ ആരോഗ്യ പ്രവർത്തനങ്ങൾക്ക് നിരവധി പോഷകഘടകങ്ങൾ ആവശ്യമാണ്. എന്നാൽ ഇത് കൃത്യമായ രീതിയിൽ ലഭിക്കുക എന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ചില പോഷകങ്ങളുടെ അഭാവം കാണുമ്പോൾ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളിയാക്കുന്ന പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. നമ്മുടെ ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കാണുന്ന ഒന്നാണ് സിങ്ക്. എന്നാൽ പലപ്പോഴും നമുക്ക് ഈ ചെറിയ അളവിലുള്ള സിങ്ക് പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ശരിയായ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമാക്കാൻ നമുക്ക് സിങ്ക് വളരെ അത്യാവശ്യമാണ്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് സിങ്ക്. ഇതിന്റെ ആ പാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ സിങ്ക് ഉൽപാദനം കുറഞ്ഞാൽ കോശങ്ങളുടെ ഉൽപാദനത്തെയും. രോഗപ്രതിരോധ പ്രശ്നങ്ങളിലും കാര്യമായി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സിങ്കിനെ പറ്റി ഇപ്പോഴും ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്.


വളർച്ച ആരോഗ്യം കോശങ്ങളുടെ പുനരുജീവനം പ്രധാന ഭാഗമാണ് സിങ്ക്. സിങ്ക് കുറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. ഇത് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ശരീരഭാരം കൂടുന്നതും മുറിവുകൾ സുഖപ്പെടാൻ ആവാത്തത് ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നത് എല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്.

കൂടാതെ മണം രുചി എന്നിവ കുറയുന്നത് വിശപ്പ് കുറയുന്നത് ചർമത്തിൽ വൃണമുണ്ടാവുന്നത് എന്നിവയെല്ലാം സിങ്ക് കുറയുന്നത് മൂലം ഉണ്ടാവുന്നതാണ്. ഗർഭിണികളിൽ സിങ്ക് കുറയുകയാണെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കുന്നുണ്ട്. ഗർഭിണികൾക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സിങ്ക് ആവശ്യമാണ്. കാരണം കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ ഇത് ആവശ്യമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *