എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന പ്രശ്നം ചെറുപ്പക്കാരിൽ പോലും കണ്ടിരുന്ന ഹാർട്ടറ്റാക്ക് ആണ്. 22 24 വയസ്സുള്ള ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതും പ്രധാനപ്പെട്ട ഒരു വിഷയമാണ്. ജീവിത ശൈലി അസുഖങ്ങളാണ് ഏറ്റവും പ്രധാനമായി കണ്ടുവരുന്നത്. ഇന്നത്തെ ജീവിതശൈലി തന്നെ മാറിവരുന്ന അവസ്ഥയാണ്. പണ്ടുകാലത്തെ പോലെ അടുക്കളത്തോട്ടമില്ല. ജോലിയിൽ വ്യായാമമില്ലാത്ത അവസ്ഥ ഭൂരിഭാഗം ആളുകളും ഇരുന്നുള്ള ജോലികളാണ് കാണാൻ കഴിയുക.
ഇതുകൊണ്ട് തന്നെ നിരവധി ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇന്നത്തെ സമൂഹത്തിൽ ചെറുപ്പക്കാർ നേരിടുന്ന മറ്റൊരു മേജർ പ്രോബ്ലം ആണ് മെറ്റബോളിക് സിൻഡ്രം. ഈ കാലത്ത് പല യുവാക്കളും കൂടുതൽ സമയം കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇവരുടെ ഭക്ഷണരീതിയാണെങ്കിൽ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നവരാണ്. ഇവർക്കെല്ലാവർക്കും കാലങ്ങൾ കഴിയുമ്പോൾ മെറ്റബോളിക് സിന്ധ്രോം എന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിന്റെ പ്രത്യേകത ഒരു ഗ്രൂപ്പ് അസുഖങ്ങളാണ്.
ഇവർ കൂടുതലും പോണ്ണ തടിയന്മാർ ആയിരിക്കും. ഇവർക്ക് ഷുഗർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിൽ എച്ച്ഡിഎൽ വളരെ കുറവായിരിക്കും. ഇവർക്ക് യൂറിക്കാസിഡ് ഉണ്ടാകും. ഇവർക്ക് ഡയബറ്റിക്ക് പ്രശ്നങ്ങളും ഉണ്ടാകും. ഇതിന്റെ പ്രശ്നങ്ങൾ ഇവർക്ക് ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ളവർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇവർക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണശീലവും ആവശ്യത്തിന് വ്യായാമവും ആവശ്യമെങ്കിൽ മരുന്നും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഷുഗർ യൂറിക്കാസിഡ് കൊളസ്ട്രോൾ എന്നിവ കുറച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ഈ പ്രശ്നങ്ങൾ വരാനുള്ള പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ഇതുകൂടാതേ പാരമ്പര്യവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips