നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നിങ്ങനെയുള്ളവ. ദഹനസംബന്ധം ആയിട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ. നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാത്തതാണ് ഇതിന്റെ മൂല കാരണം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളം വഴി ആമാശയത്തിൽ എത്തി അവിടെ ചെന്ന് ആമാശയത്തിലെ രസവുമായി കൂടി ചേർന്നാണ് ദഹനം എന്ന പ്രക്രിയ സാധ്യമാകുന്നത്. അത്തരത്തിൽ ആമാശയത്തിൽ.
ദഹിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ചെറുകുടലിൽ എത്തി അതിൽനിന്ന് ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ശരീരം വലിച്ചെടുത്ത രക്തത്തിലൂടെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയും വേണ്ടാത്തവ വൻക്കുടലിലെത്തിച്ച് അവിടെനിന്ന് മലദ്വാരം വഴി പുറന്തള്ളുകയും ആണ് ചെയ്യുന്നത്. ഈയൊരു ദഹന വ്യവസ്ഥയിൽ എവിടെയെങ്കിലും ചെറിയ പാകപ്പിഴകൾ സംഭവിക്കുകയാണെങ്കിൽ ദഹനം സാധ്യമാകാതെ പോവുകയും.
അതുവഴി ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ കീഴ്വായു മലബന്ധം വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ തന്നെ കോമൺ ആയി കാണുന്ന ഒന്നാണ് നെഞ്ചരിച്ചിൽ. ഇത് ആമാശയത്തിൽ ദഹനം സാധ്യമാകാതെ വരുമ്പോൾ ദഹിക്കാതെ കിടക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലേക്ക് തിരികെ വരുന്ന അവസ്ഥയാണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിൽ ആയിട്ടുള്ളത്.
അതിൽ ഒന്നാണ് നമ്മുടെ ശരീരത്തിലെ പിടിക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളത്. മറ്റൊന്ന് അമിതമായിട്ടുള്ള ശരീരഭാരമാണ്. കൂടാതെ അന്നനാളത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു. കൂടാതെ പ്രമേഹം കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പല രോഗങ്ങളുടെ ഒരു പരിണിതഫലമായും ഈ ഒരു അവസ്ഥ ഓരോരുത്തരിലും കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.