പച്ചമുളക് ഈ രീതിയിൽ ചെയ്തിട്ടുണ്ടോ… ഒരു കിടിലം ഐറ്റം കാണാം നിങ്ങളെ ഞെട്ടിക്കും…

പച്ചമുളക് എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും അല്ലേ. കറികളിൽ ചേർക്കുവാനും മറ്റു ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് പച്ചമുളക്. നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന ഒന്നു കൂടിയാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് പത്ത് പച്ചമുളക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ഐറ്റം ആണ്. എടുത്തു വച്ചിരിക്കുന്ന പച്ചമുളകും ഓരോന്നും കത്തിവെച്ച് നടു വരഞ്ഞു കൊടുക്കുക. ഒരു സൈഡ് മാത്രം അറിഞ്ഞാൽ മതി.

വരഞ്ഞു കൊടുത്തതിനു ശേഷം ഇതിനു മുകളിലേക്ക് 250 എംഎൽ നല്ല കട്ട തൈര് എടുക്കുക. ഇത് അതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. പുളിയുള്ള തൈര് എടുക്കരുത്. തൈര് ഒഴിച്ചു കഴിഞ്ഞാൽ ഇതിന്റെ മുകളിലേക്ക് ഒരു ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് പത്തിരുപത് മിനിറ്റ് ഒന്നു മാറ്റി വയ്ക്കുക. ഈ സമയത്ത് മറ്റൊരു ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ തിരക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക. ഇത് നല്ലപോലെ ഇട്ടു പൊട്ടിക്കുക. പിന്നീട് ആവശ്യമുള്ളത് കാൽ ടീസ്പൂൺ ഉലുവ യാണ്. കാൽ ടീസ്പൂൺ നല്ല ജീരകം കൂടി ഇട്ടു കൊടുത്ത ശേഷം ഇളക്കി കൊടുക്കുക. ഉലുവയുടെ കളർ മാറി ജീവിതം നിറം മാറി വരുമ്പോൾ. രണ്ടു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കുക. ഇത് കൂടിയാലും കുഴപ്പമില്ല നല്ല രുചികരമായ രീതിയിൽ തയ്യാറാക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക.

വെളുത്തുള്ളിയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. പിന്നീട് സവോള ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക. ഈ സമയം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ നല്ല എരിവുള്ള മുളകുപൊടിയും ഇട്ടു കൊടുക്കുക. നേരത്തെ മാറ്റിവെച്ച തൈര് പച്ചമുളക് അതിലേക്ക് ചേർത്ത് കൊടുക്കുക. ചെറിയ തീയിൽ വേവിച്ചെടുക്കുക. ഇത് തയ്യാറാക്കിയാൽ നല്ല രുചികരം ആയിരിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *